Wednesday, August 7, 2019

ഒറ്റമരത്തോണി

*ഒറ്റമരത്തോണി*
############

ഓളപ്പരപ്പിലൊരു മരപ്പെട്ടകം ഒഴുകി നിങ്ങുന്നു .
ഞരമ്പുകളില്ലാത്ത ഒറ്റമരത്തിൽ തീർത്ത വിശ്വാസപ്പെട്ടകം .
വാക്കുകളിൽ സാന്ത്വനമരുളിയവൻെ അരുളപ്പാടിൽ തീർത്ത,
ഉയിരുടൽ ബന്ധങ്ങളെ വരിഞ്ഞുമുറുക്കി സംരക്ഷിച്ച ജീവിത നൌക...
ഒരു പുലരി കാണുവാനായ് എത്ര നിശകൾ കാണാതെരിഞ്ഞടങ്ങണം??
അധികമാരും അറിയാത്ത ഒറ്റമരം ഇനിയും ഓളപ്പരപ്പിൽ ഉയർന്നു താഴും
അന്നൊരു പ്രളയദിനമായിരിക്കാം ...

*അഘോരി*