Friday, November 13, 2020

ഡോ.അര്‍ണ്ണാബ് ഡിയഗോയുടെ ഡയറിക്കുറിപ്പുകള്‍(കഥ1)

ഡോ. അര്‍ണ്ണാബ് ഡിയഗോയുടെ ഡയറിക്കുറിപ്പുകള്‍
###################
2012 ആഗസ്റ്റ് 17

ഇന്ന് ആശുപത്രിയില്‍ വലിയ തിരക്കുകളൊന്നും ഇല്ലായിരുന്നു. രാവിലെ വന്ന സ്ഥിരം പേഷ്യന്‍സിനോട്  സംസാരിച്ച് മരുന്നും കുറിച്ച് കൊടുത്ത്  കസേരയില്‍ അമര്‍ന്നിരിക്കവേ ആണ് അയാള്‍ മുറിയിലേക്ക് കടന്ന് വന്നത്.കാഴ്ചയില്‍ ഇരുപത്തിയേഴ് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ .ഇരുനിറം, ക്ഷൗരം ചെയ്യാത്ത മുഖം, വള്ളം പോലെ മുകളിലേക്ക് പിരിച്ച് വെച്ച മേല്‍ മീശ,കുഴികളില്‍ ആണ്ടു കിടക്കുന്ന ചെറിയ കണ്ണുകള്‍.
ഞാനയാളോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. അയാള്‍ മുറിയിലാകമാനം കണ്ണോടിച്ച ശേഷം എന്റെ മുന്നിലിരുന്നു.
''ഡോക്ടര്‍ ,നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ സാധിക്കുമോ? ''
വിളറി വെളുത്ത മുഖത്തോടെ അയാള്‍ ചോദിച്ചു. അയാള്‍ ആശയക്കുഴപ്പത്തിന്റെ ചുഴിയിലകപ്പെട്ട പായ്ക്കപ്പല്‍ പോലെ തന്റെ താടി തടവിക്കൊണ്ട് എന്റെ മുഖത്തേക്ക് ഉറ്റു നോക്കി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി. എന്റെ പേര് മിച്ചല്‍ ,ഇവിടെ ടൗണിലെ ഒരു എൈടി കംപനിയില്‍ ജോലി ചെയ്യുകയാണ്. എന്റെ കൊഹാബിറ്ററും ഇതേ പട്ടണത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നു.ഞങ്ങള്‍ ആകെ പ്രശ്നത്തിലാണ് ഡോക്ടര്‍ ...
******************
അയാള്‍ പിന്നീട് പറഞ്ഞതൊക്കെ ഞാന്‍ കേട്ടു .എന്റെ ജീവിതത്തില്‍  ആദ്യമായാണ് ഇങ്ങനെയൊരു കേസ്  കൈകാര്യം ചെയ്യുന്നത്. അയാള്‍ പറഞ്ഞ കാര്യങ്ങളെ ഞാന്‍ നിങ്ങള്‍ക്കായി കുറിക്കാം അവരുടെ  ഈ മാനസിക പ്രശ്നം എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്നെനിക്‌ ഇപ്പോഴും അറിയില്ല.
******************

പട്ടണത്തിലെ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നില കൊള്ളുന്ന  അന്തോണീസ് പുണ്യാളന്റെ ദേവാലയവും ശവക്കോട്ടയും കടന്ന് ചെല്ലുമ്പോള്‍  പണി നിര്‍ത്തിയിട്ട് വര്‍ഷങ്ങളായ ഒരു പാറമട കാണാം  അതിനു മുകളില്‍ അറയും നിരയും രീതിയിലുള്ള ഒരു പഴയവീട്ടിലാണ് അയാളും അയാളുടെ കൊഹാബിറ്റര്‍   സിലിയയും താമസിക്കുന്നത്. ഏകദേശം രണ്ടു വര്‍ഷങ്ങളോളമായി അവരവിടെ താമസിച്ചു പോരുന്നു. അടുത്തായി  മറ്റു വീടുകളൊന്നുമില്ല. അതുകൊണ്ട് തന്നെ വളരെ ശാന്തമായ പ്രകൃതിഭംഗിയുടെ ഒരു കലവറ തന്നെയായിരുന്നു ആ വീടും പരിസരവും . പാറയുടെ മുകള്‍ത്തട്ടില്‍ നില്‍ക്കുന്ന മരങ്ങളില്‍ നിന്നും താഴേക്കൂര്‍ന്ന് കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ കിണറ്റിലേക്ക്  ഞാന്നു കിടക്കുന്ന കയറുകള്‍ പോലെ തോന്നിച്ചു. താഴെ പാറയെടുത്തതിന്റെ കുഴികളില്‍ വെള്ളം നിറഞ്ഞ് ,പായല്‍ പിടിച്ച്, പച്ച നിറത്തില്‍ നില്‍ക്കുന്നത് മുകളില്‍ നിന്നും നോക്കുമ്പോള്‍ കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ച തന്നെയാണ്. രാവിലെ അവര്‍ പട്ടണത്തിലേക്ക് വാഹനം ഓടിച്ച് പോവുകയും വൈകിട്ട് മടങ്ങി വരികയും ചെയ്തു. അധികം ആരോടും ഇടപെടാത്ത സ്വഭാവക്കാരനായ മിച്ചലിന്റെ കൊഹാബിറ്റര്‍ സിലിയ അയാളെപ്പോലെ അല്ലായിരുന്നു. അവള്‍ ആളുകളോട് ചങ്ങാത്തം കൂടുകയും. അവരുമൊത്ത് ഉല്ലാസവേളകള്‍ പങ്കിടുകയുമൊക്കെ ചെയ്തു പോന്നു.അവള്‍ വളരെ സുന്ദരിയായിരുന്നു. തുള്ളിച്ചാടി നടക്കുന്ന പ്രകൃതം.

ഇത്രയും ശാന്തമായി ജീവിക്കുന്ന അയാളെന്തിനാണ് എന്റെ അടുത്ത് കണ്‍സള്‍ട്ടിംഗിന് എത്തിയത് എന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല.
എന്നെഏറെ ഞെട്ടിപ്പിച്ചത് അയാള്‍ എന്റെ  നേരേ നീട്ടിയ ഒരാഴ്ച മുന്‍പത്തെ      ഒരു പത്രത്താളിലെ വാര്‍ത്തയാണ്.

അത് ഇങ്ങനെ ആയിരുന്നു.
''വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ ശവക്കോട്ടയില്‍ നിന്നും ശവങ്ങളെ സ്ഥിരമായി കാണാതാകുന്നു.ഇതിന്റെ പുറകില്‍ ആരാണ് എന്ന് അന്വേഷിക്കുവാനായി അരമനയില്‍ നിന്നും  പോലീസില്‍ കംപ്ലെയ്ന്റ് കൊടുത്തിരിക്കുന്നു''പത്രം വായിക്കുന്ന ശീലമുള്ളതിനാല്‍ ആ വാര്‍ത്ത ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

പത്രത്താള്‍ മിച്ചലിന് തിരികെ കൊടുത്ത് ഞാനയാളോട് ചോദിച്ചു. ''ഈ വാര്‍ത്തയും നിങ്ങളുമായെന്താ ബന്ധം മിച്ചലേ?''

''അത് സാര്‍ ആ ശവങ്ങള്‍ മോഷ്ടിച്ചത് ഞാനാണ് ''

'ങേ? നിങ്ങളോ  ? എന്തിന്? അതുകൊണ്ട് നിങ്ങള്‍ക്കെന്താണ് നേട്ടം ??''
ഞാനയാളുടെ മുഖത്തെ ഭാവചലനങ്ങളിലേക്ക് വളരെ സൂക്ഷ്മതയോടെ നോക്കി.

''ഇതെല്ലാം ഞാനവള്‍ക്ക് വേണ്ടി ചെയ്യുന്നതാണ് സാര്‍. അവളെനിക്ക് അത്രയേറെ പ്രിയപ്പെട്ടവളാണ്.''

''വിശദമായി പറയൂ മിച്ചല്‍ ''

ഈ സംഭവത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ഞാന്‍  ആഗ്രഹിച്ചു എന്നതാണ് വാസ്തവം . ഇയാള്‍ക്ക് യഥാര്‍ഥത്തില്‍ എന്ത് ഹെല്‍പാണ് വേണ്ടത് എന്ന് എനിക്ക്.  മനസിലായിരുന്നില്ല.
പക്ഷേ  അയാള്‍ക്ക് പറയാനുള്ളത് എന്ത് തന്നെ ആയാലും അത്  പൂര്‍ണ്ണമായും കേള്‍ക്കാന്‍ ഞാന്‍ സന്നദ്ധനായിരുന്നു.

പതിഞ്ഞ വാക്കുകളില്‍ അയാള്‍ പറഞ്ഞു തുടങ്ങി.
ഞാനും അവളും കൊഹാബിറ്റേഷന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷത്തോളമായി. ഒരുമിച്ചുള്ള  ജീവിതം തുടങ്ങി കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് അവളിലെ ചില ആഗ്രഹങ്ങള്‍ക്ക് എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നത്. അങ്ങനെയാണ് പള്ളിയോട് ചേര്‍ന്നുള്ള ആ വീട് ഞാന്‍ വിലകൊടുത്ത് വാങ്ങിയത്. മരണത്തിന്റെ മണമുള്ള ദിവസങ്ങളില്‍ പള്ളിയില്‍ നിന്നും മണിമുഴങ്ങുന്നത് ഞങ്ങള്‍ക്ക്  കേള്‍ക്കാമായിരുന്നു.  വീട്ടില്‍ നിന്നും നോക്കിയാല്‍ ശവപ്പറമ്പില്‍  ആളുകള്‍ കുഴി വെട്ടുന്നതും ശവമഞ്ചം വരുന്നതും കുറച്ച് നേരത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ശവം സംസ്കരിക്കുന്നതും  ഒക്കെ കാണാമായിരുന്നു. ഒരു രാത്രിയില്‍ അവള്‍ എന്നോടൊരാഗ്രഹം പറഞ്ഞു. ''അവള്‍ക്ക് ശവവുമായി സെക്സിലേര്‍പ്പെടണം ''എന്ന്. അത് കേട്ട് ഞാനൊന്ന് ഞെട്ടിയെങ്കിലും അവളെനിക്ക് ജീവനായതിനാല്‍ അവളുടെ ആ ആഗ്രഹം സാധിച്ച് കൊടുക്കുവാനായി എനിക്ക് സെമിത്തേരിയില്‍ നിന്നും ആദ്യമായി ഒരു ശവം മോഷ്ടിക്കേണ്ടി വന്നു. അതൊരു പുരുഷന്റെ ജഡമായിരുന്നു. മൂന്ന്  ദിവസത്തോളം പഴക്കമുള്ള ആ ശരീരം പ്ലാസ്റ്റിക് ബാഗിലേക്കിറക്കി വെച്ച് തോളില്‍ ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നത് എനിക്കിന്നും ഓര്‍മ്മയുണ്ട്.സെമിത്തേരിയില്‍ നിന്നും വീട്ടിലേക്ക് ഒരു ഊടുവഴിയുണ്ട് അതിലൂടെ നടന്ന് വീടിനുള്ളില്‍ ശവമിറക്കി വെച്ചതും അകത്തെ മുറികളിലൊന്നില്‍ നിന്നും അവള്‍ ഓടി വന്നെന്നെ ചുംബനങ്ങളാല്‍ പൊതിഞ്ഞു. എന്നിട്ട് പ്ലാസ്റ്റിക് ബാഗ് തുറന്ന് മരണപ്പെട്ടുപോയവനെ ആര്‍ത്തിയോടെ നോക്കുന്നത് കണ്ട് ഞാനാകെ അത്ഭുതപ്പെട്ടു പോയി ഡോക്ടര്‍.... അവളുടെ കണ്ണുകളില്‍ ഞാനതുവരെ കണ്ടിട്ടില്ലാത്ത ഒരു തിളക്കം വന്ന് തങ്ങി നില്‍ക്കുന്നത് അന്ന് ഞാന്‍ കണ്ടു.
********************
ഒരു സൈക്യാട്രിസ്റ്റെന്ന  നിലയില്‍ എന്റെ ജീവിതത്തില്‍  ഇങ്ങനെയൊരു കേസ് മുന്‍പ് സംഭവിച്ചിട്ടുണ്ടായിരുന്നില്ല.  മൃതദേഹങ്ങളോട് സെക്ഷ്വല്‍ അട്രാക്ഷന്‍ തോന്നുന്നതിനെക്കുറിച്ച് ഞാന്‍  കേട്ടിരുന്നു  വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പഠനകാലത്ത് എന്നോ വായിച്ച ചില പുസ്തകങ്ങളിലും  ശവങ്ങളുമായി രതിയിലേര്‍പ്പെടുന്നവരെക്കുറിച്ച് പരാമര്‍ശിച്ചിരുന്നതായി ഞാന്‍ ഓര്‍ത്തു. ഈജിപ്ഷ്യന്‍സ്ത്രീകളുടെ ശവശരീരം  ദിവസങ്ങളോളം  മറവ് ചെയ്യാതെ സെക്ഷ്വല്‍ ഇന്റര്‍കോഴ്സില്‍ ഏര്‍പ്പെട്ടയാളെ  അന്ന് കയ്യോടെ പിടിച്ചതായും
ഹെറോഡ്  എന്ന രാജാവ് ഒരു സ്ത്രീയില്‍ ആകൃഷ്ടനായി  അവളെ വിവാഹം ചെയ്യുവാന്‍ താല്‍പര്യപ്പെടുകയും ആ വിവാഹത്തോട് താല്‍പര്യമില്ലായിരുന്ന അവള്‍  ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുകയും  ശേഷം ആ മൃതദേഹം ഹെറോഡ് രാജാവ് തേന്‍ നിറച്ച ഒരു ടബ്ബില്‍ ഏഴ് വര്‍ഷത്തോളം സൂക്ഷിച്ച് വച്ച് സെക്ഷ്വല്‍ ഇന്റര്‍കോഴ്സ് ചെയ്തുവെന്നും മറ്റുമുള്ള കഥകളും ഞാന്‍ കേട്ടിരുന്നു. പക്ഷേ എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു കേസ് കൈകാര്യം ചെയ്യേണ്ടി വരുമെന്ന്  ഞാനൊരിക്കലും കരുതിയതേ ഇല്ല....
********************
ഡോക്ടര്‍ എന്ന അയാളുടെ വിളി കാതുകളില്‍ വന്ന് തട്ടിയപ്പോഴാണ് ഞാനെന്റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.

''പറയൂ മിച്ചല്‍ ''

''ഡോക്ടര്‍... ആദ്യമൊക്കെ അവളുടെ ഈ വിചിത്രമായ ആഗ്രഹത്തില്‍ എനിക്ക് അസ്വസ്ഥത ഉണ്ടായെങ്കിലും പിന്നീട് എനിക്കും അത് ഇഷ്ടമായിത്തുടങ്ങി. യഥാര്‍ഥത്തില്‍ ഒരല്‍പം കടന്ന കൈ ആണെങ്കിലും  ഇത് കൊണ്ട് ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. മരണപ്പെട്ടുപോയവന്റെ ആത്മാവൊഴിഞ്ഞ കൂട് അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ ആവശ്യമില്ല. പിന്നെ ഇതൊക്കെ പുറത്തറിഞ്ഞാല്‍ സമൂഹം ഞങ്ങളെ ഒറ്റപ്പെടുത്തും എന്ന കാര്യമല്ലേ ഉള്ളു .അത് വേറെവിടേക്കെങ്കിലും മാറിത്താമസിച്ചാല്‍  തീരുമല്ലോ...അത്രയേ ഞാനും കരുതിയുള്ളു.

''മ്  ഇതുവരെ നിങ്ങള്‍ എത്ര ശവങ്ങള്‍ മോഷ്ടിച്ചു?''
അയാളുടെ ഉത്തരത്തിനായി ഞാന്‍ കാത്തിരുന്നു. തെല്ലൊരു ജാള്യതയോടെ അയാള്‍ പറഞ്ഞത് കേട്ട് എന്റെ തല പെരുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ...ഈ രണ്ടര വര്‍ഷം കൊണ്ട്  ഏകദേശം 15 ഓളം ശവശരീരങ്ങളുമായി അവര്‍ സെക്സിലേര്‍പ്പെട്ടുവത്രേ...   എല്ലാത്തിന്റെയും പൊതുവേയുള്ള കാര്യം എന്തെന്നാല്‍ അവര്‍ മോഷ്ടിച്ച  ശവങ്ങളെല്ലാം പുരുഷന്‍മാരുടേതായിരുന്നു.

''എന്തുകൊണ്ട് നിങ്ങള്‍  പുരുഷന്‍മാരുടെ ശവങ്ങള്‍ മാത്രം  തിരഞ്ഞെടുത്തു ??''
ഞാന്‍ ചോദിച്ചു .

''ഒരൂ സെക്സ് പാര്‍ട്ണര്‍ എന്ന രീതിയില്‍ അവള്‍ക്ക് വേണ്ടത് പുരുഷ ശരീരമായിരുന്നു ഡോക്ടര്‍ ...
അതുകൊണ്ട് എനിക്ക് പുരുഷ ശരീരങ്ങള്‍ തിരഞ്ഞ് പിടിക്കേണ്ടി വന്നു. ആദ്യത്തെ തവണ ഞാന്‍ പറഞ്ഞുവല്ലോ ഡോക്ടര്‍...അവളുടെ സന്തോഷം കണ്ട് ഞാനാകെ ഞെട്ടിയെന്ന്. അതിനു ശേഷം ഞങ്ങള്‍ ബാഗില്‍ നിന്നും ശവശരീരമെടുത്ത് കുളിപ്പിച്ചു .പിന്നെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് എടുത്തു കൊണ്ടുപോയി നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു. കട്ടിലിന്മേല്‍ അയാളെ ചാരിയിരുത്തി. അവള്‍ അയാള്‍ക്കൊപ്പമിരുന്ന് അയാളുടെ അനക്കം നിലച്ച ഹൃദയത്തിനു മീതേക്ക് ചാഞ്ഞ് കിടന്നു . ജീവനുള്ള ഒരാളോടെന്ന പോലെ അവള്‍ അയാളുടെ  ജീര്‍ണ്ണിക്കാന്‍ തുടങ്ങിയ ചുണ്ടുകള്‍ തന്റെ ചുണ്ടുകള്‍ കൊണ്ട് കടിച്ച് വലിക്കുവാന്‍ തുടങ്ങി. എനിക്കാകെ ഭ്രാന്തെടുക്കുന്നതുപോലെ തോന്നി. ജീവനില്ലാത്ത ഒരുവനാണ് അവള്‍ക്കൊപ്പം ഇരിക്കുന്നത് എന്ന തോന്നല്‍ പോലും എന്നില്‍ നിന്നും ഇടക്കിടെ  വരികയും പോവുകയും ചെയ്തു. അവള്‍ എന്നെയും കൈപിടിച്ച് അയാള്‍ക്കടുത്തേക്ക് ക്ഷണിച്ചു. എന്നിട്ട് അയാളുടെ വസ്ത്രങ്ങള്‍ ഊരിയെടുക്കുവാന്‍ സഹായിക്കുവാന്‍ പറഞ്ഞു. അവളെ പിണക്കാതിരിക്കുവാന്‍ ഞാനത് ചെയ്തു. അവളെന്നെയും അതേ സമയം വിവസ്ത്രനാക്കി.  മരണത്തിന്റെയും ജീവിതത്തിന്റെയും രതിമുഖത്ത് ഞങ്ങള്‍ മൂന്ന് ശരീരങ്ങള്‍ മാത്രം ബാക്കിയായി.
അവള്‍ അയാളിലേക്ക് പടര്‍ന്നു കയറാന്‍ തുടങ്ങി. അയാളുടെ ശരീരത്തില്‍ മുഴുവന്‍ അവള്‍ നിറയാന്‍ തുടങ്ങി.അവളുടെ അധരങ്ങള്‍ അയാളുടെ ശരീരത്തില്‍ എന്തോ പരതുന്നതുപോലെ ഇഴഞ്ഞു നടന്നു. പൊടുന്നനെ അവള്‍ അയാളുടെ പാന്റ്സിന്റെ ഹുക്കഴിച്ച് സിബ്ബ് താഴേക്ക് വലിച്ചൂരി .മേശമേല്‍ നിന്നും സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ  ഡില്‍ഡോ വലിച്ചെടുത്ത് അയാളുടെ ജീര്‍ണ്ണിച്ച ലിംഗഭാഗത്തേക്ക് തള്ളി ആഴത്തില്‍  ഉറപ്പിച്ചു. ഉദ്ധരിക്കപ്പെട്ട ലിംഗം കണക്കെ അത് നിന്ന് വിറച്ചു . അവള്‍  അവളുടെ പാന്റീസിന്റെ പിന്‍ഭാഗത്ത്  നിന്നും ഒരു കോണ്ടത്തിന്റെ പായ്ക്കറ്റ് വലിച്ചെടുത്ത് പല്ലുകള്‍ കൊണ്ട് അതിന്റെ കവറ് കടിച്ച് കീറി ഡില്‍ഡോയുടെ അഗ്രത്ത് നിന്നും താഴേക്ക് ആ ഉറ വലിച്ചിട്ടു. പിന്നെ വദനസുരതത്തിലേര്‍പ്പെടുകയും അതേ സമയം തന്നെ ഞാനുമായി കേളികളിലേര്‍പ്പെടുകയും ചെയ്തു. അവള്‍ വല്ലാത്ത സന്തോഷത്തോടെ ആയിരുന്നു ഇതൊക്കെയും ചെയ്തത് . അവളുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേര്‍ന്നു. അങ്ങനെ കുറച്ച് സമയങ്ങള്‍ക്ക് ശേഷം അവളാവശ്യപ്പെട്ട പൊസിഷനുകളിലൊക്കെ അയാളുടെ ചേതനയറ്റ ശരീരത്തെ താങ്ങിപ്പിടിച്ച് അവളുടെ കാമശമനത്തില്‍ മൂന്നാമനായി ഞാനും അവളുമായി രതിയിലേര്‍പ്പെട്ടു.

പക്ഷേ ആ പത്രവാര്‍ത്തക്ക് ശേഷം എനിക്കെന്റെ സമാധാനം നഷ്ടപ്പെട്ടു ഡോക്ടര്‍ ...
എനിക്ക് സാദാരണ ഒരു മനുഷ്യനെപ്പോലെ ജീവിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ഇനിയും ശവഭോഗവുമായി മുന്നോട്ട് പോകേണ്ടി വന്നാല്‍ ഇവിടെ അതിനുള്ള ശിക്ഷ എന്തായിരിക്കും എന്നെനിക്കറിഞ്ഞുകൂട. പക്ഷേ അതിലും വലിയ ശിക്ഷ സമൂഹത്തിലൂടെ ,ആളുകളുടെ അവഗണനയില്‍ ഞങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും.
*******************
അയാളുടെ ഈ ഏറ്റുപറച്ചില്‍ മുഴുവനും കേട്ട എനിക്ക് എന്താണ് അയാളോട് പറയേണ്ടത് എന്ന് തെല്ലിടനേരം ആലോചിക്കേണ്ടി വന്നു. നെറ്റിയില്‍ കൈവിരലുകളോടിച്ച് ഞാനൊരു മറുപടിക്കായി തിരഞ്ഞു. മരുന്നുകള്‍ കൊണ്ട് ഭേദമാകുന്ന ഒരു മാനസികാവസ്ഥയല്ലാത്തതിനാല്‍ മിച്ചലിനെയും സിലിയയെയും കൗണ്‍സിലിംഗിന് വിധേയരാക്കാനും അതിലൂടെ  ഒരു സ്വാഭാവിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാന്‍ സാധിക്കും എന്നും എനിക്ക് തോന്നി. അതിനാല്‍ അടുത്ത ദിവസം അയാളുടെ പാര്‍ട്ണറെയും കൂട്ടി വരുവാന്‍ പറഞ്ഞ് ഞാനയാളെ മടക്കി അയച്ചു.
അയാള്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് നടന്ന് ഡോര്‍ തുറന്ന് പുറത്തേക്ക് പോകുന്നതും നോക്കി ഞാനിരുന്നു. എത്ര വിചിത്രമായ ഒരു കാര്യമാണിത് . ഓഹ്! ഓര്‍ക്കുമ്പോള്‍ തന്നെ തലപെരുക്കുന്നു.
ഉച്ചഭക്ഷണത്തിന് സമയമായതിനാല്‍ ഞാന്‍ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഉച്ചവെയിലിന്റെ ചൂടില്‍ ഞാനുരുകി . ശരീരം വിയര്‍ത്തു തുടങ്ങിയിരുന്നു. റോഡില്‍ വാഹനങ്ങള്‍ അതിവേഗത്തില്‍ എവിടേക്കോ തെന്നി നീങ്ങുന്നു. ആശുപത്രിയോട് ചേര്‍ന്ന് തന്നെയുള്ള ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണവും കഴിച്ച് തിരികെ എത്തി  ഓരോ വാര്‍ഡുകളിലൂടെയും  വെറുതെ കയറിയിറങ്ങി നടന്നു. ഹാളില്‍ ക്യാരം ബോര്‍ഡില്‍ കണ്ണും നട്ടിരിക്കുന്ന ആ മെലിഞ്ഞ   യുവാവിനെ ഞാന്‍ കുറച്ചു നേരം നോക്കി  നിന്നു. അയാളുടെ മുഖത്ത് വിഷാദത്തിന്റെ കറുപ്പ് പടര്‍ന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കുറച്ച് ദിവസങ്ങള്‍ മുന്‍പ് വല്ലാതെ വയലന്റ് ആയപ്പോള്‍  വീട്ടുകാര്‍ ചേര്‍ന്ന്  അവനെ  പിടിച്ചുകൊണ്ടുവന്നതാണ്. ഇപ്പോളവന്‍ ശാന്തനാണ്.

''ഡോക്ടര്‍ ... നമുക്കൊരു കളി നോക്കിയാലോ ?''
വളരെ ഉത്സാഹത്തോടെ
അയാള്‍ ചോദിച്ചു .

''പിന്നെന്താ ജോണ്‍ ... നമുക്കൊരു കൈ  നോക്കിക്കളയാം '' എന്നു പറഞ്ഞ് ഞാനും അവനോടൊപ്പമിരുന്നു. അങ്ങനെ ഇന്നത്തെ ദിവസം കടന്നു പോയിരിക്കുന്നു. മിച്ചല്‍ അടുത്ത ദിവസം വീണ്ടും വന്നേക്കാം എന്ന കണക്കു കൂട്ടലിലാണ് ഞാന്‍ ...
********************

2012 ആഗസ്റ്റ് 19

ഞാന്‍ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ മിച്ചലും സിലിയയും  ഇന്നെന്നെ കാണാന്‍ വന്നിരുന്നു.അയാള്‍ പറഞ്ഞതു പോലെ തന്നെ അവള്‍ വളരെ സുന്ദരിയായിരുന്നു.  അഞ്ചരയടിയോളം പൊക്കം ,വെളുത്ത നിറം , വില്ലു പോലെ വളഞ്ഞ് കൂട്ടിമുട്ടിയ പുരികങ്ങള്‍. മൂക്ക് ചെറുതും ചാമ്പക്ക പോലെ വീര്‍ത്തതുമാണ് . കവിളുകളില്‍ അവിടിവിടെയായി മുഖക്കുരുവിന്റെ പാടുകള്‍  . അവരെന്റെ മുന്നിലിരുന്നു. ഞാനവരോട് സംസാരിച്ചു തുടങ്ങി .
''സിലിയ... നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?? മിച്ചല്‍ ഏറെക്കുറെ എല്ലാകാര്യങ്ങളും  കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞിരുന്നു.

അവള്‍ എന്റെ മുഖത്ത് നോക്കാതെ സംസാരിച്ചു തുടങ്ങി.

''ഡോക്ടര്‍ ....
മിച്ചല്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയുവാനുള്ളത്. അവന്‍ നല്ലതുപോലെ പേടിച്ചിട്ടുണ്ട്. അവനൊരു വിഷമം വരുന്നത് എനിക്ക് സഹിക്കയില്ല. അതുകൊണ്ട് അവനുവേണ്ടി എന്തും സഹിക്കാനും ഏത് ട്രീറ്റ്മെന്റിന് വിധേയയാവാനും ഞാനൊരുക്കമാണ്... ''

മിച്ചല്‍ അവളെ നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ സസൂഷ്മം വീക്ഷിച്ചു. അവര്‍ തമ്മില്‍ നല്ല സ്നേഹത്തിലാണ് എന്ന് രണ്ടുപേരുടെയും  വാക്കുകളിലൂടെ എനിക്കും തോന്നി.

അവരെ പറഞ്ഞ് മനസ്സിലാക്കുക എന്നത്  മാത്രമേ എന്റെ മുന്നിലൊരു പോംവഴി ഉണ്ടായിരുന്നുള്ളു.പ്രത്യേകിച്ചൊരു മെഡിസിന്‍ ഈ പ്രശ്നത്തിനില്ല എന്ന് എനിക്ക് അറിയാമായിരുന്നു.അവരോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

''നിങ്ങള്‍ മോഷ്ടിച്ച ശവങ്ങള്‍ പിന്നീട് നിങ്ങളെന്തു ചെയ്തു ?''

സിലിയയാണ് മറുപടി തന്നത് .

''ഡോക്ടര്‍ ഞങ്ങള്‍  അത്  ആവശ്യം കഴിഞ്ഞാല്‍ തിരികെ സെമിത്തേരിയില്‍ തന്നെ ആരുമറിയാതെ  എത്തിക്കണം എന്നായിരുന്നു കരുതിയിരുന്നത് .പക്ഷേ അതിന് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് വീടിനുമുന്നിലെ പാറമടക്കുളത്തില്‍ ഞങ്ങളവയെ കല്ലുകെട്ടി താഴ്ത്തുകയാണ് ചെയ്തത് .
ഓരോരുത്തരുടെയും ഓര്‍മ്മയ്ക്ക് വേണ്ടി അവരുടെ ഏതെങ്കിലും ശരീരഭാഗങ്ങളോ അസ്ഥിയോ ഞങ്ങള്‍ സൂക്ഷിച്ച് വയ്ക്കും . അഴുകിപ്പോകാതിരിക്കുവാന്‍ ചില്ലുഭരണികളില്‍ ആക്കി വീടിനു താഴെയുള്ള അറയിലാണ് അവ സൂക്ഷിക്കാറ് .

അവളുടെ മറുപടി ഞാന്‍ പ്രതീക്ഷിച്ചതാണ്.ഒരു ട്രോഫി എന്ന നിലയില്‍ ഓരോ ശവശരീരങ്ങളില്‍ നിന്നും ഓര്‍മ്മക്കായി അവര്‍ എന്തെങ്കിലും ഒക്കെ ശേഖരിച്ചിരിക്കും എന്ന് എനിക്ക് തോന്നിയിരുന്നു.

ആദ്യത്തെ കൗണ്‍സിലിംഗ്  കഴിഞ്ഞ് അവര്‍ പോകും മുന്‍പ് ഞാന്‍ പറഞ്ഞു.
''അറയില്‍ സൂക്ഷിച്ചിരിക്കുന്ന ട്രോഫികള്‍ നശിപ്പിച്ചിട്ട് വേണം നിങ്ങളിനി വരുവാന്‍. എല്ലാം ശരിയാകും സുഹൃത്തുക്കളേ ...
മനുഷ്യമനസ്സിന്റെ വികാരവിചാരങ്ങളെ ഒരു പരിധിവരെ നമുക്ക് കണ്ട്രോള്‍ ചെയ്യാന്‍ കഴിയുമെടോ... നിങ്ങള്‍ പോയ് വരൂ ...
******************

2012 ഡിസംബര്‍ 13

അങ്ങനെ മൂന്ന് മാസം ഞാന്‍  മിച്ചലിനെയും സിലിയയെയും  കൗണ്‍സിലിംഗിന് വിധേയരാക്കി . ഇന്നവര് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിയുന്നു . എത്രനാള്‍ എന്നെനിക്കും അറിയില്ല. മൂന്ന് മാസം മുന്‍പത്തെ എന്റെ ഡയറിയില്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ മനുഷ്യമനസ്സുകളുടെ വികാര വിചാരങ്ങള്‍ ഒരു പരിധി വരെ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയുമെന്ന്... ഒരു പരിധി വരെ മാത്രം....

എന്തായാലും ഇന്നവര്‍ ആ പഴയ വീട്ടില്‍ നിന്നും താമസം മാറുകയാണ് അതിനു മുന്‍പ് എന്നെ കാണാന്‍ വന്നിരുന്നു. ഇപ്പോളവര്‍ സന്തോഷത്തിലാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഇത്തരമൊരു കേസിനെക്കുറിച്ച് കേട്ടുപരിചയമില്ലാത്തവര്‍ക്ക് എന്റെയീ ഡയറി എന്നെങ്കിലും ഉപകാരപ്പെടും എന്ന പ്രതീക്ഷയില്‍ ചിലതു കൂടി ഞാനെഴുതാം... നെക്രോഫിലിയ എന്ന ഈ മാനസികതകരാറിന്റെ കാരണം എന്താണെന്ന് 
വ്യക്തമല്ല. ശവശരീരങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയില്ല എന്നതിനാലോ അതിന്റെ പേരില്‍ ഒരു പ്രശ്നമുണ്ടാവുകയില്ല എന്ന തോന്നലുകൊണ്ടോ ആവാം ഇത് സംഭവിക്കുന്നത് എന്നെനിക്ക് തോന്നുന്നു. ഈ വിഷയത്തില്‍ ഞാനൊരു പഠനം നടത്തിയതില്‍ നിന്നും എല്ലാ കാലഘട്ടങ്ങളിലും നെക്രോഫിലിയ ഉള്ളവര്‍ ഉണ്ടായിരുന്നു എന്നും സാഹചര്യമനുസരിച്ച് അവര്‍ dead corpses ഉം ആയി രതിയിലേര്‍പ്പട്ടിരുന്നു എന്നുമാണ് മനസിലായത് . ഈ വിഷയത്തില്‍ എന്റെ പ്രൊഫസര്‍ മിസ്റര്‍ എഡ്ഗര്‍ അദ്ദേഹത്തിന്റെ പേര്‍സണല്‍ ഡേറ്റ കളക്ഷനില്‍ നിന്നും ചിലരെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ തന്ന് എന്നെ സഹായിച്ചു.ചില രാജ്യങ്ങളില്‍ നിയമം കൊണ്ട് ശവരതി തടഞ്ഞിട്ടുണ്ടെന്നും  ചിലര് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു.ഇന്ത്യയിലും ആസ്ട്രേലിയയിലും ബ്രസീലിലുമൊക്കെ നിയമം മൂലം ശവരതി തടയപ്പെട്ടിരിക്കുന്നു എന്നും മനസിലാക്കുവാന്‍ കഴിഞ്ഞു. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവിനും പിഴയ്ക്കും കാരണമായേക്കാവുന്ന കുറ്റകൃത്യങ്ങളുടെ മേഖലയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്...

          -ഡോ. അര്‍ണ്ണാബ് ഡിയഗോ...

ഇത്രയും എഴുതി ഞാന്‍ ഡയറി അടച്ചുവെച്ചു.
*****************
അവര് താമസം മാറിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. പുണ്യാളന്റെ പള്ളിയും ശവക്കോട്ടയും ആ വീടും ഒക്കെ ശാന്തതയില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്ന ആ സമയത്താണ് ടീവിയിലൊരു ന്യൂസ് പ്രത്യക്ഷപ്പെട്ടത്...പുണ്യാളന്റെ പള്ളി സെമിത്തേരിയില്‍ പ്ലാസ്റ്റിക്ക് ബാഗില്‍  പൊതിഞ്ഞ നിലയില്‍ ഒരു ശവശരീരം കണ്ടെത്തിയിരിക്കുന്നു. ഫൊറന്‍സിക് വിദഗ്ദ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. 27 വയസോളം പ്രായമുള്ള ഒരു സ്ത്രീയുടെ ശരീരമാണ് പല കഷണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിച്ചിരിക്കുന്നത്. കൊലയാളിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നു....

  തുടരും

*അഘോരി*