Sunday, April 19, 2020

അസ്ഥിമാടം

അസ്ഥിമാടം
××××××××××××××

അസ്ഥിമാടത്തിലെ
പുതമണ്ണിലാണ്ടു പോയ ദേഹിയുടെ പുനർജന്മം തേടാം ഇനി നമുക്ക് ,
പറഞ്ഞ കെട്ടുകഥകളുടെ കേൾവിക്കാർ ഏതിരുട്ടിലാണ് ഒളിച്ചത്?
നെഞ്ചിലെരിയുന്ന പകയുടെ കനലിലെരിക്കണം
കാമം കത്തിയ ഞരമ്പുകളുടെ വലിഞ്ഞുമുറുക്കം അവസാനിച്ച നിമിഷം പിടഞ്ഞു വീണ നിമിഷ വേദനകളെ ...
അസ്ഥിമാടം എനിക്കു മാത്രമല്ല
നിങ്ങൾക്കുമുണ്ട്

അഘോരി