*മരിച്ച കുമിളകൾ*
############
പതറിപ്പതഞ്ഞ് ഒഴുകിയ പ്രവാഹത്തിൻെ ആദ്യ ജലകണങ്ങളിൽ തട്ടി ഒലിച്ചു പോയ രണ്ടു നിഴലുകൾ നാം.
പിരിഞ്ഞ കൈവഴികളിൽ ഒരിറ്റു ശ്വാസകണത്തിനായ് പിടഞ്ഞ് പൊന്തിയ നീർക്കുമിള
വിഷം തീണ്ടി നീലിച്ച് അകാലചരമം പ്രാപിക്കുന്നു.
സ്നേഹം ഹൃദയത്തിലേക്ക് പടർത്തിയിറക്കിയ വേരുകൾ വെട്ടിമാറ്റപ്പെടുന്നു.
ഇനി,വേരുകളിലൂടെ ഊർജ്ജമിറങ്ങുന്നില്ല.
ഒരു കനലു വന്ന് പരാതി പറയുന്നു
ഇനിയെന്നാണ് നാം രൂപം ധരിക്കുക.
*അഘോരി*
No comments:
Post a Comment