Sunday, May 31, 2020

തനിയാവര്‍ത്തനങ്ങള്‍ (കവിത)

തനിയാവർത്തനങ്ങൾ
############
ഹിമകണങ്ങളെ മൊത്തിക്കുടിച്ചു നീരുവറ്റിച്ചു
പുഞ്ചിരിച്ചു വിടർന്ന ദലങ്ങളും,
ചുണ്ടിൽ ജ്വലിച്ച അഗ്നിനക്ഷത്രവും
എരിഞ്ഞൊടുങ്ങുന്നു .
പഴമയും പുതുമയും വേർതിരിക്കപ്പെടുന്നു .
നഗ്നമായ ശിഖരങ്ങളിൽ മേഘക്കീറുകളെ പാളി നോക്കുന്ന ഇലക്കുഞ്ഞുങ്ങളും,
മൃതിയും ജനിയും തനിയാവർത്തനങ്ങൾ.
ഭഗം പിളർക്കുന്ന കഴുകൻ കണ്ണുകളും ,
ചുവന്ന കണ്ണിലെ അന്ധകാരവും,
തനിയാവർത്തനങ്ങൾ .

പഴമപഴകി ചീഞ്ഞ് പുതിയതിലേക്ക് വിരലൂന്നുന്നു .

         *അഘോരി*

No comments:

Post a Comment