Wednesday, May 20, 2020

നിഴലുകള്‍(കവിത)

*നിഴലുകൾ*
##########

നാം നിഴലുകളായതെപ്പൊഴാണ്??
നിൻെ മറവിൽ പ്രകാശത്തെ ഭയന്ന് കൂടെ നടന്നപ്പോളാണ് ഞാൻ നിഴലും നീ എൻെ പ്രതിബിംബവുമായത്

തൂലിക കുടഞ്ഞിട്ട നീലിച്ച മഷിത്തുള്ളികൾ  അക്ഷരങ്ങളായ് പടർന്നപ്പോഴാണ് നിനക്ക് ജീവനുണ്ടായത് .
എൻെ സൃഷ്ടികളിലും  വെളിച്ചത്തിൻെ ഭയപ്പാടിലുമാണ് നീ ഞാനായത്  നിന്നെ പുറംലോകം അറിഞ്ഞത് .
മുനിഞ്ഞും തെളിഞ്ഞും കത്തിയ റാന്തൽ വിളക്കിൻെ പീതപ്രഭയിലാണ് നിൻെ രൂപം മനോഹരമായത് .
കരിപുരണ്ട ഭിത്തികളിൽ തെളിഞ്ഞ മെല്ലിച്ച് നീണ്ട ഞാൻ
നിന്നിൽനിന്നുമേറെ പഠിക്കാനുണ്ട് .
കണ്ണീരില്ല ,വികാരങ്ങളില്ല,നാളെയുടെ വ്യാകുലതകൾ നിൻെ ശരീരത്തെ അലട്ടുന്നില്ല.
നിൻെ മനസളക്കുവാൻ ഒരു അളവുകോലിനായ് തിരയട്ടെ ഇനി ...
=====================
അഘോരി

No comments:

Post a Comment