അവസാന കവിത
############
പിച്ചവച്ച് കുഞ്ഞുപാദങ്ങൾ ഓരോ മണൽത്തരികളെയും മുത്തമിട്ട നാൾ വഴികൾ ഇന്ന് എനിക്കു മുന്നിൽ വിലക്കപ്പെട്ട കനി...
പൂർത്തീകരിക്കാൻ കഴിയാത്ത കടമകളുടെ മുഷിഞ്ഞ ഭാണ്ഡം നിങ്ങൾക്ക് പകർന്ന് വായുവിലേക്ക് അലിഞ്ഞ് മൃതികവാടങ്ങളുടെ വാതായനങ്ങൾ മലർക്കെ തുറന്ന് പടിക്കെട്ടുകൾ പാദങ്ങളുടെ നഗ്നതയറിഞ്ഞ്...
എൻെ നെറുകിൽ അവസാനചുംബനത്തിൽ തളർന്നു നിങ്ങളെന്നെ സ്മൃതികളിലേക്ക് ചേർക്കും...
ആറടിമണ്ണിൽ ചാരമായ് പടർന്നിറങ്ങി ഓരോ മണൽത്തരികളെയും അവസാന മുത്തമിട്ട് ...
നിങ്ങൾ പടർത്തിയ കണ്ണുനീരിൽ ഞാനൊലിച്ചു പോകും,ഇന്നലെകളിലേക്ക്...
അഘോരി
No comments:
Post a Comment