ഘടികാരമുടയുമ്പോള്‍
######################
നിറനുരപൊന്തിയ മധുചഷകവും വലിച്ചെറിഞ്ഞൊരുവന്‍ പടിയിറങ്ങവേ...
സിരകളുന്മാദനൃത്തം ചവിട്ടിയ നിമിഷസൂചികയടര്‍ന്നു വീഴവേ..
കരളില്‍ കരിവലാഹകങ്ങളോ അതിരുപങ്കിട്ടുകരയുവാന്‍ നില്‍ക്കുന്നു.
അധികമാരുമറിയാതെ സൂക്ഷിച്ച ലലിതമഘമൊരര്‍ക്കരശ്മിയായ് തെളിയുകയായകമാനസത്തിലും ...
ഏകനായ് വീണ്ടും...
ഇടവേളകളില്‍ പുകയുന്ന സ്വര്‍ണ്ണഛദനങ്ങള്‍...
മനസ്സ് തെളിക്കുന്ന കറുത്ത അജരങ്ങള്‍ മഴവില്‍ത്തുമ്പുകളില്‍ പൊടിപറത്തി മുദ്രവെച്ച് തുടര്‍യാത്ര ചെയ്യുന്നു...
നിന്റെസ്മരണകള്‍ ചിത്തത്തിലൊരു കനല്‍ പോലെയെരിയുന്നു.
ചിലപ്പോള്‍ പ്രജ്ഞയിലേക്കുള്ള ഓരോഞരമ്പുകളെയും കരിച്ചു കളയുന്നു...
വേദനിപ്പിക്കുന്നു...
എങ്കിലും കരയാതിരിക്കുവാനൊരു ശ്രമം നടത്തുന്നു...
പകല്‍ തിന്നു തീര്‍ത്ത ഇരുളും പ്രതികാരമായ് ഇരുള് തിന്നുന്ന പകലും പരസ്പരമവരുടെ ഭോജനമാസ്വദിക്കുന്നു...
ഓര്‍മ്മകളിലാഴ്ന്നിരിക്കുമ്പോള്‍ അകലെ മണിമുഴക്കം കേള്‍ക്കുന്നു...
അനുവാദമില്ലാതെ കടന്നുവന്നവന്‍ പാശമേന്തി നില്‍ക്കുന്നു...
വരികമാനുഷായിക്ഷിതിയില്‍ നിന്റെ സമയഘടികാരമുടഞ്ഞിരിക്കുന്നു. വരിക...
*അഘോരി*
No comments:
Post a Comment