ഭാഗം-4
**********
ഞാൻ സുകുവിൻെ ചലനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവൻെ കണ്ണുകൾ ചുവന്നിരുന്നു. മാളുവിൻെ കരസ്പർശമേറ്റ് നാണം വന്ന് ചുവന്ന ഇടതുകവിൾത്തടവും തലോടി അവനിരുന്നു.
വണ്ടി മഹാദേവക്ഷേത്രവും പള്ളിക്കവലയും ഗവൺമെൻ് ഹൈസ്കൂളും കഴിഞ്ഞ് കോളജ് പടിക്കലെത്തി നിന്നു . കുട്ടികൾ വരിവരിയായി തിരക്കുകൂട്ടി ഇറങ്ങിക്കൊണ്ടിരുന്നു. അവരിലൊരാളായി ഞാനും ബസിറങ്ങി. സുകുവിനെ തീക്ഷ്ണമായ ഒരു നോട്ടത്തിൽ തറച്ചു നിർത്തി മാളു ബസ്സിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു . എന്തൊരു പെണ്ണാണവൾ...
തൻേടി തന്നെ...
ആൺകുട്ടികളുടേതിന് സമാനമായ പെരുമാറ്റങ്ങളായതിനാലാവണം അവൾ അണിഞ്ഞൊരുങ്ങി നടക്കാത്തത്. അല്ലെങ്കിലും പെണ്ണായാൻ ഇങ്ങനെ വേണം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന ഈ കാലത്തിൽ മാളുവിനെപോലെ പ്രതികരണശേഷിയുള്ളവരെയാണ് സമൂഹം ആഗ്രഹിക്കുന്നത്.
ആളുകളിറങ്ങി. ബസ് ഡബിൾ ബെല്ലടിച്ച് വീണ്ടും ഉരുണ്ടു തുടങ്ങി.
സുകുവിൻെ മനസിൽ മുഴുവൻ രാവിലെ നടന്ന സംഭവമായിരുന്നു. ഒരു പീറപ്പെണ്ണ് തന്നെ തല്ലിയിരിക്കുന്നു.എത്രയോ നാളുകളായി താനിതേ റൂട്ടിൽ ഇതേ ബസിൽ ജോലി നോക്കുന്നു. ഇതു വരെ ഒരു പെണ്ണ് തനിക്കു നേരെ ശബ്ദമുയർത്തിയിട്ടില്ല എന്തിന് നേരെ ഒന്നു നോക്കിയിരുന്നു കൂടി ഇല്ല. പക്ഷേ ഇന്ന് ഒരു പെണ്ണ് കൈയുയർത്തി തൻെ കരണത്തടിച്ചിരിക്കുന്നു അതും അത്രയേറെ ആളുകൾ നോക്കി നിൽക്കെ. പോരാത്തതിന് ആ രാഘവൻെ വക ഭീഷണിയും...
ഡാ സുകൂ വിട്ട് കളയടാ. ഡ്രൈവർസീറ്റിലിരുന്ന സതീഷ് പറഞ്ഞു.
''ഇല്ല സതീഷേ ഒരു നായിൻെമോൾ ഇന്നെൻെ നേരെ കയ്യുയർത്തി അവൾക്കിട്ട് ഒരു പണി കൊടുത്തില്ലേൽ പിന്നെ ഞാനെന്തിനാ ആണാണെന്നും പറഞ്ഞിരിക്കുന്നത്?'
സുകു പല്ലുകൾ ഞെരിച്ചമർത്തി
''ഹ വിട്ട് കളയടാ അവളൊരു പെൺകൊച്ചല്ലേ'' ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്ന രവി സുകുവിൻെ തോളിൽ കൈവച്ച് പറഞ്ഞു പോട്ടെടാ നീ വിട്ടേക്ക്. നമ്മളായിട്ട് ഒരു പ്രശ്നത്തിന് നിൽക്കണ്ട. അവള് ഏതാണെന്ന് നിനക്കറിയോ ?
ഇല്ല എന്ന അർഥത്തിൽ സുകു ചിറികോട്ടി.
''എന്നാ ഇപ്പോ അറിഞ്ഞോ അവള് തേരകത്തെ കുട്ടിയാ. നമ്മള് കൂട്ടിയാ കൂടൂല്ല.പ്രതികാരത്തിന് നിന്നാ നീയും നിൻെ കുടുംബവുമടക്കം ഒന്നും ബാക്കിയുണ്ടാവില്ല. ആർക്കറിയാം അല്ലെങ്കിൽ തന്നെ ഇനി ഇതിൻെ പേരിൽ എന്തൊക്കെ പ്രശ്നങ്ങളാ നടക്കാൻ പോണേന്ന്''
സുകു തലകുനിച്ച് എല്ലാം കേട്ടിരുന്നു.
അപമാനത്തെയും വേദനയെയും കുറച്ചു നിമിഷമെങ്കിലും മറക്കാനായാണ് പാടവരമ്പിനോട് ചേർന്ന തടിപ്പലകകൾ കൊണ്ട് മറച്ച കള്ളുഷാപ്പിലേക്ക് സുകു നടന്നത്.
ചില്ലുകുപ്പികളിലും ചെറിയ മൺകലങ്ങളിലും നിറച്ചു വെച്ചിരുക്കുന്ന കള്ള്. അടുക്കളയിൽ നിന്നും മസാലക്കൂട്ടുകളുടെയും നേരത്തെ തയാറാക്കി വെച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെയും മണം മുൻപിലത്തെ ചെറിയ മുറിയെന്ന് തന്നെ വിളിക്കാൻ കഴിയാത്ത ആ നാലു ചുവരുകൾക്കുള്ളിൽ തങ്ങി നിന്നു.
ബെഞുകളിലിരുന്ന് മദ്യപിച്ച് തലക്കുപിടിച്ച ഏതോഒരുത്തൻ നാടൻപാട്ടുകൾ നാവുകുഴഞ്ഞാടി പാടിക്കൊണ്ടിരുന്നു.മേശയിൽ താളമിട്ട് കൂടെയിരുന്നവരും അയാളെ കഴിയുന്നിടത്തോളം പ്രോത്സാഹിപ്പിച്ചു.
അകലെ ഉരുളൻകല്ലുകൾ കെട്ടിപ്പുണർന്ന് കിടന്ന ഇടുങ്ങിയ ചെമ്മൺ വഴിയിലൂടെ ഒരു ജീപ്പ് മഞ്ഞിൻെയും ഇരുട്ടിൻെയും മറനീക്കിക്കൊണ്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ജീപ്പിൻെ വെളിച്ചത്തിൽ വഴിയുടെ ഇരുവശത്തുമായി ഒരാൾ ഉയരത്തിൽ തിങ്ങി നിൽക്കുന്ന പോതപ്പുല്ലുകളും മരങ്ങളും ആ പാതയെ ഭീതിയുണർത്തും വിധം അപകടകരമാക്കി.
ജീപ്പിനുള്ളിൽ നിന്നും വെസ്റ്റേൺമ്യൂസിക്കിൻെ ചടുലമായ താളങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു.
ഒരു കാട്ടുമുയൽ ജീവനും കയ്യിലെടുത്ത് ജീപ്പിൻെ മുൻപിലൂടെ ശരവേഗത്തിൽ പാഞ്ഞുപോയി .
'നാശം'
ഡ്രൈവിംഗ് സീറ്റിൽ ഒന്നുകൂടി അമർന്നിരുന്ന് ശിവ പിറുപിറുത്തു.
ഉരുളൻ കല്ലുകളിലും മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മണ്ണിൻെ ആത്മാവുറങ്ങുന്ന ചെറിയ കുഴികളിലൂടെയും ജീപ്പിൻെ ടയർ അനായാസേന നീങ്ങിക്കൊണ്ടിരുന്നു.
മുൻസീറ്റിൽ വെസ്റ്റേൺമ്യൂസിക്കിൻെ ചടുലവേഗത്തിനൊപ്പം താളം പിടിച്ചുകൊണ്ട് ദേവൻ കളിമണ്ണുകൊണ്ട് നിർമ്മിച്ച ചില്ലത്തിന് തീപിടിപ്പിച്ചു ചുണ്ടോട് ചേർത്തു... തണുപ്പിനെ പ്രതിരോധിക്കുവാനുള്ള എളിയ ശ്രമം ...
അകലെ ഒരു വെളിച്ചം കാണുന്നുണ്ട് ജോൺസാമുവലിൻെ എസ്റ്റേറ്റ് ബംഗ്ലാവ്
No comments:
Post a Comment