Sunday, February 17, 2019

കാലങ്ങളിലൂടെ ഭാഗം 5

ഭാഗം-5
######
ബംഗ്ലാവിൻെ മുറ്റത്ത് എത്തിവണ്ടിനിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടിയിറങ്ങി ശിവ പരിസരം മുഴുവൻ ഒന്നു കണ്ണോടിച്ചു.
ചുറ്റും കാടുപിടിച്ച് കിടക്കുന്നു.
ഇവിടേക്ക് വരാനാണ് തനിക്കു കിട്ടിയ നിർദ്ദേശം. ബംഗ്ലാവും അതിൻെ പരിസരവും ഇരുളിൽ മുങ്ങിക്കിടക്കുന്നു. നിലാവെളിച്ചത്തിൽ ആ വീടിൻെ തൂണുകൾ തിളങ്ങി നിന്നു .ആരോ ഇടക്കിവിടം സന്ദർശിക്കുന്നുണ്ടാവണം. സിറ്റൗട്ടിൽ കിടന്ന മാൽബറോയുടെ പാക്കറ്റും ചാരവും ജീപ്പിൻെ വെളിച്ചത്തിൽ ശിവ കണ്ടു.
എന്തിനാവണം ഇന്ന് അയാൾ തങ്ങളെ വിളിപ്പിച്ചിട്ടുണ്ടാവുക?
അകലെ നിന്നും നരികളുടെ ഓലിയിടൽ ശബ്ദങ്ങൾ കൂടിക്കൂടി വരുന്നു. തണുപ്പും...ദത്തൻ ജീപ്പിൻെ ബോണറ്റിലേക്ക് ചാടിക്കയറി. ചില്ലത്തിൽ നിന്നും ഒരു പുക കൂടി ആഞ്ഞു വലിച്ച് ശിവയുടെ നേരെ നീട്ടി .ചങ്ങാതിയുടെ കയ്യിൽ നിന്നും ചില്ലം വാങ്ങിക്കൊണ്ട് ക്ഷമ ഒട്ടുമില്ലാത്ത  ശിവ ചോദിച്ചു ദത്താ  ഇനിയെത്രനേരം ഇവിടെ കാത്തിരിക്കണം??
എനിക്കിവിടം മടുത്തു തുടങ്ങിയിരിക്കുന്നു .ദത്തൻ മറുപടിയെന്നോണം ഇടതു കൈയുടെ ചൂണ്ടുവിരൽ അകലേക്ക്  ചൂണ്ടി.

മൂന്നു വാഹനങ്ങൾ മെല്ലെ മലകയറുന്നു. റാന്തൽ വിളക്കിൻെ ചെറിയ നാളം പോലെ അവ അകലെനിന്നും മുന്നോട്ട്  നീങ്ങിക്കൊണ്ടിരുന്നു.

    (   തുടരും...)

No comments:

Post a Comment